മലപ്പുറം; മലപ്പുറത്ത് വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം ബ്ലോക്ക് പടിയിൽ ഒറ്റക്ക് താമസിക്കുന്ന മുട്ടത്തിൽ ആയിഷ (70)യെ ആണ് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പകല്‍ സ്വന്തം വീട്ടില്‍ കഴിയുകയും രാത്രിയാകുമ്പോള്‍ മകന്‍റെ വീട്ടിലേക്ക് പോവുകയാണ് പതിവ്. പേരക്കുട്ടികള്‍ എത്തിയാണ് ആയിഷയെ കൂട്ടിക്കൊണ്ടുപോകാറുള്ളത്. കഴിഞ്ഞ ദിവസവും രാത്രി 9.15 ഓടുകൂടി പേരക്കുട്ടികളെത്തി. വീട്ടില്‍ നിന്നും പ്രതികരണം ലഭിക്കാത്തതുകൊണ്ട് അകത്തുകയറി നോക്കിയപ്പോഴാണ് ബാത്റൂമില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.സംഭവത്തിൽ മങ്കട പോലീസ് അന്വേഷണം ആരംഭിച്ചു