കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം കര്‍ണാടകയിലേക്ക് നീളുന്നു. ഷാജിയുടെ കൃഷി പരിശോധിക്കുന്നതിന് വേണ്ടിയാണ് അന്വേഷണ സംഘം കർണാടകത്തിലേക്ക് പോകുന്നത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇതിനോടകം പലതവണ വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാൽ ഷാജി സമർപ്പിച്ച ചില തെളിവുകളിലും പല മൊഴികളിലും പൊരുത്തക്കേടുണ്ടെന്നാണ് വിജിലന്‍സ് സംഘം കരുതുന്നത്. കൃഷിയിലൂടെയാണ് തന്‍റെ വരുമാനമെന്നും കർണാടകയിൽ ഇഞ്ചികൃഷിയുണ്ടെന്നും കെ.എം ഷാജി മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.
കാർഷിക വിളയായതിനാൽ സ്ഥിരവരുമാനമല്ലാത്തതിനാലാണ് സ്വത്തുവിവരത്തിൽ ഇത് ഉൾപ്പെടുത്താതിരുന്നത് എന്നാണ് ഷാജിയുടെ വാദം. തുടര്‍ന്നാണ് ഷാജിയുടെ കൃഷി വിവരം തേടി സംഘം കര്‍ണാടകയിലേക്ക് തിരിക്കുന്നത്.