ന്യൂഡൽഹി; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന്. കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ സെപ്തംബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കാനും തീരുമാനമായി. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് കോളജുകള്‍ക്ക് ലഭിച്ച നിര്‍ദേശം.
കോവിഡ് പശ്ചാത്തലത്തില്‍ ഏപ്രില്‍ 15നാണ് പരീക്ഷകള്‍ റദ്ദാക്കിയത്. മോഡറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്‌കൂളുകളുടെ ഫലം 31 ന് ശേഷം പ്രത്യേകമായി പ്രസിദ്ധപ്പെടുത്തുമെന്നും സിബിഎസ്ഇ അറിയിച്ചു. 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രി-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.