പാലക്കാട്: ലൈറ്റ് ആന്റ് സൗണ്ട് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയെയാണ് കീടനാശിനി കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.
ലോക്ക്ഡൗണ്‍ മൂലം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്. കടബാധ്യതയുണ്ടായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.സംസ്ഥാനത്ത് അടുത്തിടെയായി ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയാണ് പൊന്നുമണി.