പത്തനംതിട്ട; ചുഴലിക്കാറ്റടിച്ച പത്തനംതിട്ട തടിയൂരില്‍ രണ്ട് കോടിയുടെ കൃഷിനാശം. റാന്നി, മല്ലപ്പള്ളി താലൂക്കുകളിലായി 219 വീടുകളാണ് തകര്‍ന്നത്. ചൊവ്വാഴ്ച വീശിയ ശക്തമായ കാറ്റില്‍ എഴുമറ്റൂര്‍, അയിരൂര്‍, തെളളിയൂര്‍ എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്.
കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തിരുന്നു. തെള്ളിയൂര്‍ ഗവ എല്‍പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ ആറു കുടുംബങ്ങളിലെ 20 പേര്‍ കഴിയുന്നുണ്ട്. മല്ലപ്പള്ളി, റാന്നി താലൂക്കുകളിലായി 185 വീടുകള്‍ ഭാഗികമായും, 34 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.