സൈബീരിയൻ മേഖലയായ ടോംസ്കിൽ വെള്ളിയാഴ്ച കാണാതായ 17 പേരെ കയറ്റിയ റഷ്യൻ എ.എൻ -28 പാസഞ്ചർ വിമാനം കണ്ടെത്തി. വിമാനത്തിലുള്ളവരെ കണ്ടെത്തിയതായും ഷ്യൻ അധികൃതർ അറിയിച്ചു.
“വിമാനത്തിന്റെ ‘ഹാർഡ് ലാൻഡിംഗ്’ സ്ഥലം കണ്ടെത്തി. യാത്രകാര്‍ക്ക് ജീവനുണ്ട്,” -റഷ്യയുടെ അത്യാഹിത മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
എത്ര പേർ വിമാനത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല. എന്നാൽ 13 പേർ വിമാനത്തിലുണ്ടെന്ന് ഇന്റർഫാക്സ്, ടാസ് വാർത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്തു. 17 പേർ ഉണ്ടെന്ന് ആർഐഎ നോവോസ്റ്റി ഏജൻസി അറിയിച്ചു.
നാല് കുട്ടികളടക്കം, മൂന്ന് യാത്രക്കാരും, മൂന്ന് ക്രൂ അംഗങ്ങളുമടക്കം 17 പേർ വിമാനത്തിലുണ്ടെന്ന് അടിയന്തര മന്ത്രാലയം അറിയിച്ചു.
കിഴക്കന്‍ റഷ്യയിലെ കംചത്കയില്‍ അടുത്തിടെ 28 പേരുമായി പോയ വിമാനം തകര്‍ന്നു വീണിരുന്നു. ഇതിലുള്ള എല്ലാവരും മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. അന്റോനോവ് എ ന്‍. -26 വിമാനം പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കി നഗരത്തില്‍ നിന്ന് പലാനയിലേക്ക് പോകുമ്ബോഴായിരുന്നു അപകടത്തില്‍ പെട്ടത്.