മുംബൈ: മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന വനിതാ പൈലറ്റിന് ഗുരുതര പരിക്കേറ്റു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് നാലോടെ ജല്‍ഗാവില്‍ ആയിരുന്നു അപകടം. വാര്‍ഡി ഗ്രാമത്തിനടുത്ത് സത്പുര മലനിരകളിലാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്. രണ്ട് പൈലറ്റുമാര്‍ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
മഹാരാഷ്ട്രയിലെ എന്‍.എം.ഐ.എം.എസ് ഏവിയേഷന്‍ അക്കാദമിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. സംഭവം നടന്ന് ഒരു മണിക്കൂറിനകം പൊലീസും അധികൃതരും സ്ഥലത്തെത്തി.