വിദിഷ:മധ്യപ്രദേശിലെ വിദിഷയിൽ കുട്ടിയെ രക്ഷിക്കുന്നതിനിടെ മുപ്പതോളം പേർ കിണറ്റിൽ വീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെ കിണറിന്റെ മുകൾത്തട്ട് ഇടിഞ്ഞായിരുന്നു അപകടം. ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഗഞ്ച്ബസോദയിലാണ് സംഭവം.
ആൾക്കൂട്ടത്തിന്റെ ഭാരം താങ്ങാനാവാതെ മുകൾത്തട്ട് തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിരവധി പേര് ഇപ്പോഴും കിണറ്റിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ആദരാഞ്ജലി അര്‍പ്പിച്ചു.