പുതുച്ചേരി: പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കേന്ദ്രഭരണ പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. എന്നാല്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പുറപ്പെടുവിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കട ഉടമകള്‍, വ്യവസായ ഉടമകള്‍, തൊഴിലാളികള്‍ക്കും വാക്സിന് കുത്തിവയ്പ്പ് നിര്‍ബന്ധമാക്കി. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രാദേശിക അധികാരികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 16ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന വിവിധ വിഭാഗങ്ങളുടെ അഭ്യര്‍ഥനമാനിച്ച് കോളജുകളും സ്കൂളുകളും തുറക്കുന്നത് മാറ്റാന്‍ തീരുമാനിച്ചതായും മന്ത്രി നമശിവായം അറിയിച്ചു.