ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ജി.എസ്.ടി നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി രൂപയാണ് വിതരണം ചെയ്തിരിക്കുന്നത്.
കേരളത്തിന് ജി.എസ്.ടി നഷ്ടപരിഹാരമായി 4122 കോടി രൂപ ലഭിക്കും. നികുതി പിരിവില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ജി.എസ്.ടി നഷ്ടപരിഹാരത്തിന് പുറമേയാണിത്. രണ്ടുമാസം കൂടുമ്ബോഴാണ് ജി.എസ്.ടി നഷ്ടപരിഹാരം പതിവായി അനുവദിക്കുന്നത്.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് കിട്ടാനുള്ള ജി.എസ്.ടി കുടിശ്ശിക വിതരണം ചെയ്യണമെന്ന് കെ.എന്‍. ബാലഗോപാല്‍ ധനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ വളരെ പെട്ടെന്നുള്ള നടപടിയാണ് കേന്ദ്രം സ്വീകരിച്ചത്.
രണ്ട് തരത്തിലുള്ള വായ്പയെടുത്താണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പണം വിതരണം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ സെക്യൂരിറ്റിയിലും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റിയിലുമാണ് തുക വിതരണം ചെയ്യുക.