തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം വിട്ടുനിന്നു. ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവരാണ് ഉദ്ഘാടനത്തിന് പങ്കെടുക്കാതെയിരുന്നത്. അനാരോഗ്യം മൂലമാണ് ഫ്രാന്‍സിസ് ജോര്‍ജ് വിട്ടുനില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ പദവികള്‍ സംബന്ധിച്ച തര്‍ക്കങ്ങളാണ് തീരുമാനത്തിന് കാരണമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പി ജെ ജോസഫിന്റെ വസതിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും ഇവര്‍ പ്രതിഷേധമറിയിച്ചിരുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യാതെ മോന്‍സ് ജോസഫിന് ഉന്നത പദവി നല്‍കിയതാണ് മറ്റു നേതാക്കളെ പ്രകോപിപ്പിച്ചത്. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പി ജെ ജോസഫ് പറഞ്ഞിരുന്നു. അതേ സമയം നിലവില്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്നും അധ്യക്ഷന്‍ പിജെ ജോസഫ് പ്രതികരിച്ചു.
https://www.youtube.com/embed/81N-fp-Zb-Q