ജെനീവ: ഭൂരിഭാഗം ലോകരാഷ്ട്രങ്ങളിലും കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതായി ലോകാരോഗ്യസംഘടന. കോവിഡിന്റെ ഡെല്‍റ്റാ വകഭേദം പല രാഷ്ട്രങ്ങളിലും നാശം വിതച്ചു കഴിഞ്ഞു. എന്നാല്‍ ഇതോരു ആരംഭം മാത്രമാണെന്നും ഗുരുതര പ്രശ്‌നങ്ങള്‍ വരാനിരിക്കുന്നതേയുള്ളുവെന്നും ലോകാരോഗ്യ സംഘടനയുടെ തലവന്‍ തെദ്രോസ് അദാനോം ഖെബ്രെയേസുസ് മുന്നറിയിപ്പ് നല്‍കി.
കോവിഡ് വാക്‌സിനേഷനുകളിലൂടെ വൈറസ് ബാധയെ കീഴടക്കാമെന്ന് കരുതുന്നുവെങ്കില്‍ അത് തെറ്റാണെന്നും യൂറോപ്പിലും വടക്കേ അമേരിക്കയിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വൈറസിന് നിരന്തരം വകഭേദം സംഭവിക്കുകയാണെന്നും ഓരോ ആഴ്ചയും പുതിയ വേരിയന്റുകള്‍ കണ്ടെത്തികൊണ്ടിരിക്കുന്നത് സ്ഥിതി വഷളാക്കുകയാണെന്നും തെദ്രോസ് കൂട്ടിച്ചേര്‍ത്തു. ഡെല്‍റ്റാ വൈറസ് ഇതിനോടകം തന്നെ 111 രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണംപതിനെട്ട് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 5.46 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി ഇരുപത്തിയേഴ് ലക്ഷം ആയി ഉയര്‍ന്നു. മരണസംഖ്യ 40,73,945 ആയി.
https://www.youtube.com/embed/81N-fp-Zb-Q