തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും നേരത്തേ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പ്രത്യേകജാഗ്രത നിര്‍ദ്ദേശം നല്‍കയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ ഏഴ് ദിവസത്തെ കര്‍മപദ്ധതിക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്ത് നിലവില്‍ സിക്ക വൈറസ് ബാധിച്ച് എട്ട് പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ മൂന്ന് പേര്‍ ഗര്‍ഭിണികളാണ്. സിക്ക വൈറസ് വ്യാപനം നേരിടാന്‍ 7 ദിവസത്തെ ആക്ഷന്‍ പ്ലാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സിക്ക സാഹചര്യം ചര്‍ച്ച ചെയ്ത യോഗത്തിന് ശേഷമാണ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.