മലപ്പുറം: സിനിമാ നടന്‍ റഹ്മാന്റെ മാതാവ് സാവിത്രി അന്തരിച്ചു. 83 വയസായിരുന്നു. ഇന്നലെ പുലര്‍ച്ചെ ബെംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം. ചന്തക്കുന്ന് പരേതനായ കുഴിക്കാടന്‍ അബ്ദുറഹ്മാന്റെ ഭാര്യയാണ്. മൃതദേഹം സ്വദേശമായ നിലമ്ബൂരിലേക്ക് കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ ചന്തക്കുന്ന് ജുമാമസ്ജിദിവച്ചാണ് സംസ്‌കാരചടങ്ങുകള്‍ നടത്തുക. റഹ്മാനെ കൂടാതെ ഷമീം എന്ന മകള്‍ കൂടിയുണ്ട്. മെഹറുന്നീസ റഹ്മാന്‍, ഹാരിസ് എന്നിവര്‍ മരുക്കളാണ്.