ന്യൂ ഡല്‍ഹി : രാജ്യത്ത് നിരന്തരമായി ഡ്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിൽ ആഭ്യന്തര ഡ്രോൺ ഉപയോഗത്തിന് പുതിയ ചട്ടങ്ങളുമായി കേന്ദ്ര വ്യോമയാനമന്ത്രാലയം രംഗത്തെത്തുന്നത്. സ്വകാര്യ വാണിജ്യ ഉപയോഗം സംബന്ധിച്ച് പ്രതിപാദിക്കുന്ന കരടിൽ ഇവയുടെ ലൈസൻസ് , ഉപയോഗത്തിന് അനുമതിയുള്ള പ്രദേശങ്ങൾ, വിദേശ കമ്പനികൾ പാലിക്കേണ്ട നിയമങ്ങൾ അടക്കം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്നലെ ജമ്മുവിൽ എത്തിയ സംയുക്ത സൈനിക മേധാവി നിയന്ത്രണരേഖയിലെയും അന്താരാഷ്ട്ര അതിർത്തിയിലെയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. ഡ്രോൺ ഭീഷണിയുടെ അടക്കം പശ്ചാത്തലത്തിൽ ഉന്നതഉദ്യോഗസ്ഥരുമായി ബിപിൻ റാവത്ത് കൂടിക്കാഴ്ച്ച നടത്തുണ്ട്.