ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണംപതിനെട്ട് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 5.46 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി ഇരുപത്തിയേഴ് ലക്ഷം ആയി ഉയര്‍ന്നു. മരണസംഖ്യ 40,73,945 ആയി.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തിയെട്ട് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 6.23 ലക്ഷം പേര്‍ മരിച്ചു.രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.
അതേസമയം ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,806 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതിദിന കണക്ക് നാല്‍പ്പതിനായിരത്തിന് മുകളിലേക്ക് ഉയരുന്നത്. 581 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 4,32,041 പേരാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സിയിലുള്ളതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 3,01,43,850 പേര്‍ ഇത് വരെ രോഗമുക്തി നേടി. സര്‍ക്കാര്‍ കണക്കനുസരിച്ച് 4,11,989 പേരാണ് രാജ്യത്ത് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കഴിഞ്ഞ 24 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നതാണ് ഏറെ ആശ്വാസകരം. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 3.09 കോടിയാണ്.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ 57,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കടന്നു. 5.37 ലക്ഷം പേര്‍ മരിച്ചു.