നോയിഡ:ഗ്രേറ്റര്‍ നോയിഡയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ.ടി.എം കുത്തിത്തുറന്ന് വൻ കവർച്ച. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഏകദേശം 17 ലക്ഷം രൂപ എ.ടി.എമ്മില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തെ പോലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് സസ്പെന്‍ഡ് ചെയ്തു. സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്തുന്നതിനായി ഫോറന്‍സിക് വിദഗ്ധരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഉള്‍പ്പടെ ഒന്നിലധികം അന്വേഷണസംഘങ്ങള്‍ രൂപീകരിച്ചു.