ജൊഹാനസ്ബർഗ്: മുൻ പ്രസിഡന്റ് ജേക്കബ് സുമയെ അറസ്റ്റ് ചെയ്തതതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട കലാപം കൂടുതൽ മേഖലകളിലേക്ക് പടരുന്നു. രാജ്യത്തെ കലാപഭൂമിയാക്കിയാണ് കലാപം പൊട്ടിപ്പുറപ്പെടുന്നത്. കവർച്ചയും കൊലയും നഗരങ്ങളെ മുൾമുനയിലാക്കിയ രാജ്യത്ത് ഇതിനകം 32 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.
കോടതി അവഹേളനത്തിന് ജേക്കബ് സുമയെ വ്യാഴാഴ്ച 15 മാസത്തേക്ക് തടവിനു വിധിച്ചതിടെയാണ്ലഹള പൊട്ടിപുറപ്പെട്ടത്.ഗ്രാമീണ ഭവനത്തിൽ അണിനിരന്ന അനുഭാവികൾക്കിടയിൽ വികാരാധീനനായ ജേക്കബ് സുമയുടെ വാക്കുകൾ അനുയായികളെ ലഹളയിലേക്കുവഴിത്തിരിച്ചു വുടുകയായിരുന്നു. ക്വാസുലു-നടാൽ പ്രവിശ്യയിൽ ഇപ്പോൾ 26 മരണം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പ്രക്ഷോഭകർ കലാപം നടത്തിയതിനാൽ ഭയപ്പെട്ടുള്ള ഓട്ടത്തിനിടയിൽ കൊല്ലപ്പെട്ടവരാണിവർ. കലാപശ്രമത്തിന് 1,300 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
2009 മുതൽ 2018 വരെ ജേക്കബ് സുമ രാഷ്ട്രപതിയായിരിക്കെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളില്‍ നടക്കുന്ന അന്വേഷണത്തില്‍ സഹകരിക്കാന്‍ കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസുമായി സഹകരിക്കാന്‍ സുമ തയ്യാറായില്ല. തുടര്‍ന്ന് കോടതിയലക്ഷ്യത്തിന് ജേക്കബ് സുമയ്ക്ക് 15 മാസത്തെ തടവാണ് വിധിച്ചിരുന്നത്. ഈ തടവ് അനുഭവിക്കാനും അദ്ദേഹം ആദ്യം തയ്യാറായിരുന്നില്ല. കേസില്‍ ശിക്ഷിക്കപ്പെട്ട് സുമയോടെ കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം സഹകരിച്ചിരുന്നില്ല.