കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അജ്മലിനെ കോടതിയിൽ ഹാജരാക്കി. മുഹമ്മദ് എന്ന പേരിൽ ഒന്നാം പ്രതി ഷഫീക്കുമായി ബന്ധപ്പെട്ടിരുന്നത് അജ്മൽ ആണെന്നാണ് കസ്റ്റംസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
അർജുൻ ആയങ്കിയുടെ കൂട്ടാളിയായ അജ്മലിനെ കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി പരിസരത്ത് നിന്നാണ് അജ്മലിനെയും സുഹൃത്ത് ആഷികിനെയും കസ്റ്റഡിയിൽ എടുത്തത്. കള്ളക്കടത്തു സംഘത്തിന്റെ കണ്ണിയായി അജ്മൽ പ്രവർത്തിച്ചെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. മുഹമ്മദെന്ന പേരിലാണ് ഇയാൾ അർജുനും സ്വർണ്ണം കടത്തിയ ഷെഫീഖിനും ഇടയിൽ പ്രവർത്തിച്ചത്.