ജമ്മു: ജമ്മു കാഷ്മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയിൽ അർണിയ മേഖലയിലാണ് സംഭവം. പാക് അധീനമേഖലയില്‍ നിന്നാണ് ഡ്രോണ്‍ വന്നതെന്നും സൈനികർ വെടിവച്ചതിനെ തുടര്‍ന്ന് ഡ്രോണ്‍ മടങ്ങിയെന്നും ബിഎസ്എഫ് അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം പാകിസ്‌ഥാനിൽ നിന്ന് ഡ്രോൺ വഴിയെത്തിച്ച ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും ട്രക്കിൽ കയറ്റി കശ്‌മീർ താഴ്‌വരയിലേക്ക് കടത്താനുള്ള ശ്രമം പോലീസ് പരാജയപ്പെടുത്തിയിരുന്നു. ജമ്മു നഗരത്തിന് സമീപത്ത് നിന്ന് ആയുധങ്ങളടങ്ങിയ ട്രക്കും പോലീസ് കണ്ടെടുത്തു.