പുൽവാമ: ജമ്മു കാഷ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.ബുധനാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പുല്‍വാമ നഗരപ്രദേശത്ത് തന്നെയാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി പുൽവാമയിലും രജൗറിയിലുമാണ് ഭീകരർക്കെതിരെ സൈന്യത്തിന്റെ റെയ്ഡ് തുടരുന്നത്. ജനവാസ മേഖലകൾ കേന്ദ്രീകരിക്കുന്നതിനാൽ ഏറെ ജാഗ്രത പുലർത്തിയാണ് സൈന്യം ഭീകരരെ കീഴ്‌പ്പെടുത്തുന്നത്. കഴിഞ്ഞാഴ്ച അഞ്ചുപേരെ സൈന്യം വകവരുത്തിയിരുന്നു. രണ്ടു സൈനികരും ജമ്മുകശ്മീർ മേഖലയിൽ വീരമൃത്യു വരിച്ചിരുന്നു.