തിരുവനന്തപുരം: കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ ഓഗസ്റ്റ് അഞ്ചിനു നടത്താൻ നിശ്ചയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രവേശന പരീക്ഷാ കമ്മീഷണറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്ന് – ഫിസിക്സ് ആൻഡ് കെമിസ്ട്രി. ഉച്ചകഴിഞ്ഞ് 2.30 മുതൽ അഞ്ചുവരെ പേപ്പർ രണ്ട് – മാത്തമാറ്റിക്സ്.
2021 ജൂലൈ 21 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ (KEAM – 2021) ആഗസ്റ്റ് 5 ന് നടത്തുന്നതിന് ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും, പ്രവേശന പരീക്ഷാ കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനിച്ചുവെന്ന് വാർത്താക്കുറിപ്പിൽ പ്രവേശനപരീക്ഷാ കമ്മീഷണർ അറിയിച്ചു.