കോഴിക്കോട്; കുറ്റ്യാടിയില്‍ രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കക്കട്ട് പാതിരപറ്റ സ്വദേശികളായ റഹീസ്, അബ്ദുൾ ജാബിർ, കാവിലംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 നാണ് അപകടമുണ്ടായത്.
അമിത വേഗതയും മഴയുമാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ആശുപത്രിയിലേക്കുള്ള വഴിമധ്യേ തന്നെ മൂന്നു പേരും മരിച്ചിരുന്നു.