തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ടു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി ഫലപ്രഖ്യാപനം നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ പരീക്ഷാ പാസ് ബോർഡ് യോഗം ചേർന്ന് പരീക്ഷാ ഫലത്തിന് അംഗീകാരം നൽകി.
സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്ന പരീക്ഷാ ഫലമാണ് മണിക്കൂറുകൾക്കകം വരാനിരിക്കുന്നത്. ഒരു അധ്യയന വർഷം മുഴുവൻ ഓൺ ലൈൻ പഠനം മാത്രം നടത്തിയ വിദ്യാർഥികള്‍ പത്താം ക്ലാസ് പരീക്ഷാ ഫലത്തിനായി കാത്തിരിക്കുകയാണ്. മഹാമാരിക്കാലത്തെ അതിജീവിച്ച വിദ്യാർഥികൾ തങ്ങളുടെ വിജയത്തിന് എത്ര മാറ്റ് എന്നതാണ് ഇന്നറിയുക. കഴിഞ്ഞ തവണ 98.82 ശതമാനം ആയിരുന്നു വിജയ ശതമാനം.