കൊച്ചി: കരിപ്പൂർ സ്വർണക്കടത്തിൽ അർജുൻ ആയങ്കിയെ സഹായിച്ച അജ്മലിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയാണ് അറസ്റ്റിലായ അജ്മൽ. ഒൻപത് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അജ്മലിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്.
അജ്മൽ തൻ്റെ മാതാവിന്റെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് അർജുൻ ആയങ്കിയ്ക്കും മുഹമ്മദ് ഷാഫിയ്ക്കും സിം കാർഡ് എടുത്ത് നൽകിയിരുന്നു. കൂടാതെ സ്വർണക്കടത്തിനും സ്വർണം അപഹരിക്കുന്നതിനും അജ്മൽ കൂട്ടുനിന്നിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം, ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വിട്ടയച്ചു. ചോദ്യം ചെയ്യലിനായി ഷാഫിയെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.
കൊടിസുനിയും ഷാഫിയും അടങ്ങുന്ന സംഘം കണ്ണൂര്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ രക്ഷധികാരികള്‍ ആണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുള്ളത്.
ഷാഫിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് യൂണിഫോമില്‍ ഉപയോഗിക്കാറുള്ള സ്റ്റാര്‍ അടക്കം കണ്ടെത്തിയിരുന്നു. നിലവില്‍ പരോളില്‍ കഴിയുന്ന ഷാഫിയ്ക്ക് പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചതിലും പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.