തൃശൂർ: രാജ്യത്ത് ആദ്യമായി കോവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗബാധ. ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്കാണ് വീണ്ടും കോവിഡ് രോഗബാധയുണ്ടായതായി പരിശോധനയിൽ സ്ഥിരീകരിച്ചത്. ദില്ലിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് രണ്ടാമതും പോസിറ്റീവാണെന്നത് വ്യക്തമായത്.
രോഗലക്ഷണങ്ങളില്ലെന്ന് തൃശൂര്‍ ഡിഎംഒ അറിയിച്ചു. തൃശൂരിലെ വീട്ടിൽ നിരീക്ഷണത്തിലാണ് ഇപ്പോൾ. കഴിഞ്ഞ വർഷം ജനുവരി 30നാണ് ചൈനയിലെ വുഹാനിൽ നിന്ന് എത്തിയ പെൺകുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യത്തെ കോവിഡ് കേസുമായിരുന്നു ഇത്.