Tറെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ജൂലൈ 20ന് ഇന്ത്യയിലെത്തുന്നു .റെഡ്മി നോട്ട് 10 ടി 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചത് ഷവോമി ഇന്ത്യ കമ്മ്യൂണിക്കേഷൻസ് മേധാവി കസ്തൂരി പാലാഡിയാണ്.ഇന്ത്യയിലെ റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോണിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഇതിന്റെ റഷ്യ വേരിയന്റിന് സമാനമായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്.
4 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള മോഡലിന് റഷ്യൻ വിപണിയിൽ 19,990 രൂപയാണ് വില വരുന്നത്. റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 6 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി ആണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐയിൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. അതിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.79 ലെൻസുമായിരിക്കും ഇതിൽ ഉണ്ടായിരിക്കുക. 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് മറ്റ് രണ്ട് സെൻസറുകൾ. സെൽഫികൾക്കും വീജിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ സെൻസറിനൊപ്പം എഫ് / 2.0 ലെൻസും ഉണ്ടായിരിക്കും.