തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു.
അതേസമയം സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ശക്തമായി തുടരുന്ന മഴയിലും കാറ്റിലും വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിരവധി വീടുകൾ തകർന്നുവീണു.