ബെയ്ജിംഗ്: ഹോളിവുഡ് താരം ജാക്കിചാന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നു. ബെയ്ജിംഗില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച ചടങ്ങിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തുറന്നുപറച്ചിൽ. നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.നിലവില്‍ ചൈന ഫിലിം അസോസിയേഷന് വൈസ് ചെയര്‍മാനാണ് ജാക്കിചാന്.
”കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വമെന്താണെന്ന് മനസിലാക്കാൻ കഴിഞ്ഞു.വാഗ്ദാനങ്ങളെല്ലാം നിറവേറ്റുന്ന പാർട്ടിയാണത്. ഒരുപാട് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. നമ്മുടെ രാജ്യം അടുത്തിടെയായി ഒരുപാട് പുരോഗതിയിലെത്തി. എവിടെയായാലും ചൈനക്കാരൻ എന്ന പേരിൽ അഭിമാനിക്കുന്നു. ഹോങ്കോങ് എെൻറ ജന്മനാടും ചൈന സ്വന്തം വീടും ആണ്. രണ്ടിനെയും ഞാൻ സ്നേഹിക്കുന്നു. ഹോങ്കോങ്ങിൽ ഉടൻ സമാധാനം പുന:സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ”-ജാക്കി ചാൻ പറഞ്ഞു.