ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മെഹുൽ ചോക്സിക്ക് ജാമ്യം അനുവദിച്ച് ഡൊമിനിക്ക ഹൈക്കോടതി. ചികിത്സക്കായാണ് ചോക്സിക്ക് കോറ്റതി ജാമ്യം അനുവദിച്ചത്. ചികിത്സാവശ്യങ്ങൾക്കായി ആൻ്റിഗ്വയിലേക്ക് പോകണമെന്നായിരുന്നു ചോക്സിയുടെ ആവശ്യം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ചികിത്സാർത്ഥം ആൻ്റിഗ്വയിലേക്ക് പോകാൻ മാത്രമായാണ് ജാമ്യം. സെക്യൂരിറ്റി ആയി 10,000 ഈസ്റ്റേൺ കരീബിയൻ ഡോളറുകൾ കെട്ടിവെക്കാനും കോടതി ഉത്തരവിട്ടു.കഴിഞ്ഞ മാസം മെഹുല്‍ ചോക്‌സിക്ക് കോടതി ജാമ്യം നിഷേധിചിരുന്നു. ജാമ്യം ലഭിച്ചാല്‍ മേഹുല്‍ ചോക്‌സി കടന്നു കളയാന്‍ സാധ്യതയുണ്ട് എന്നതുള്‍പ്പെടെ പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് മെഹുല്‍ ചോക്‌സി ഡോമിനിക്ക ഹൈക്കോടതിയെ സമീപിച്ചത്.