കോട്ടയം:ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ കബറടക്കം ഇന്ന്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോട്ടയം ദേവലോകം അരമനയിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. ഇന്നലെ രാത്രി പരുമലയിൽ നിന്നും വിലാപയാത്രയായി പരിശുദ്ധ ബാവായുടെ ഭൗതികശരീരം കോട്ടയത്തെത്തിച്ചു.
രാവിലെ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകീട്ട് അഞ്ചരയോടെ പൂർത്തിയാകും. പുലർച്ചെ മുതൽ പൊതുദർശനം തുടരുകയാണ്. മൂന്ന് മണിക്ക് കബറടക്ക ശുശ്രൂഷകൾക്ക് തുടക്കമാകും.ശുശ്രൂഷകൾ പൂർത്തീകരിച്ച് അഞ്ചിന് ദേവലോകം കാതോലിക്കേറ്റ് അരമനയുടെ ചാപ്പലിനോടുചേർന്നുള്ള കബറിടത്തിൽ സംസ്കരിക്കും.