കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി കര്‍ണാടക സര്‍വിസുകൾ പുനരാരംഭിച്ചു. ഏപ്രില്‍ ഒമ്പതിന് നിര്‍ത്തിവച്ച സര്‍വിസാണ് പുനരാരംഭിച്ചത്. ആദ്യ ദിവസംതന്നെ പല ബസുകളിലും മുഴുവന്‍ സീറ്റുകളും റിസര്‍വേഷന്‍ ഫുള്‍ ആയിരുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബസുകൾ സര്‍വിസ് നടത്തിയത്. തിങ്കളാഴ്ച രാവിലെ ഏഴിനാണ് ആദ്യ സര്‍വിസ് ആരംഭിച്ചത്. കോഴിക്കോടുനിന്ന് നാല് സര്‍വിസുകളാണുള്ളത്. രാവിലെ 10നും ഉച്ചക്ക് 1.30നും വൈകീട്ട് ഏഴിനുമാണ് ബാക്കി ബസുകള്‍ സര്‍വിസ് നടത്തിയത്. വരും ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സര്‍വിസ് വര്‍ധിപ്പിക്കും.