ഹിമാചൽ പ്രദേശ് ;ഹിമാചൽ പ്രദേശിലെ ധരംശാലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. മഴയും വെള്ളപ്പൊക്കവും സ്ഥലത്ത് കനത്ത നാശം വിതച്ചെങ്കിലും ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.വെള്ളപ്പൊക്കത്തെ തുടർന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് വിവിധയിടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്തുകയാണ് ദുരന്തനിവാരണ സേനയുടെ ലക്ഷ്യം.