തിരുവനന്തപുരം:നടുറോഡില്‍ പൊലീസിന് സല്യൂട്ടടിക്കുന്ന തെരുവ് നായയുടെ ചിത്രത്തിന് അടിക്കുറിപ്പ് മത്സരവുമായി കേരളാ പോലീസ്. ചിത്രത്തിന് രസകരമായ അടിക്കുറിപ്പ് തയ്യാറാക്കൂ; സമ്മാനം നേടൂ’ എന്നാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. പിന്നാലെ കേരളാ പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ധാരാളം കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ദീപേഷ് വിജി പകര്‍ത്തിയ ചിത്രമാണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്.
മത്സരത്തിന്റെ ഭാഗമാകാൻ കമന്റ് ബോക്സിൽ അടിക്കുറിപ്പുകൾ രേഖപ്പെടുത്താം. അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രസകരമായ ഒരു കമന്റിന് സമ്മാനമുണ്ടെന്നാണ് പ്രഖ്യാപനം. നിരവധി ഹാഷ്ടാഗുകളും ചിത്രത്തിന് താഴെ കമന്‍റായി വരുന്നുണ്ട്. ‘നിങ്ങൾ പറഞ്ഞാൽ എനിക്ക് മനസ്സിലാവും. ഞാൻ വീട്ടിൽ അടങ്ങി ഇരിക്കാം സാറേ’ എന്നാണ് നടന്‍ നിര്‍മല്‍ പാലാഴിയുടെ കമന്‍റ്. ‘സല്യൂട്ട് അടിക്കെടെ….ഞാന്‍ ഇവിടുത്തെ മേയറാ.’ എന്നുപറയുന്നു ചിത്രത്തിന് മറ്റൊരാള്‍ നല്‍കിയ കമന്‍റ്. ചിത്രത്തിന് അടിക്കുറിപ്പുമായി രസകരമായ ധരാളം കമന്‍റുകളാണ് എത്തുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkeralapolice%2Fposts%2F4045635295531929&show_text=true&width=500