തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂലൈ 14ന് പ്രസിദ്ധീകരിക്കും. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ബുധനാഴ്ച ഉച്ചയ്ക്ക് വാർത്താ സമ്മേളനം നടത്തിയാവും ഫലപ്രഖ്യാപനം നടത്തുക. ഇതിന് മുന്നോടിയായി നാളെ പരീക്ഷാ ബോർഡ് യോഗം ചേരും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.