ഇടുക്കി; വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ കൊലപാതകത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസ് എടുത്തു . പത്ത് ദിവസത്തിനുള്ളിൽ നിലവിലെ അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല പൊലീസ് മേധാവിക്ക് ബാലവകാശ കമ്മിഷൻ നിർദേശം നൽകി.
അതേസമയം കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്ന് പെൺകുട്ടിയുടെ വീട് സന്ദർശിച്ച രമേശ് ചെന്നിത്തല ആവശ്യപെട്ടു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം. സംസ്ഥാനത്ത് പല കേസുകളിലും അന്വേഷണത്തിൽ തുടക്കത്തിലുണ്ടാകുന്ന ജാഗ്രത പിന്നീട് കാണാറില്ലെന്നും ചെന്നിത്തല ആരോപിച്ചു.