ന്യൂഡൽഹി: നീറ്റ് പരീക്ഷ തിയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 12 ന് പരീക്ഷ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു . നാളെ വൈകുന്നേരം 5 മണി മുതൽ പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാം.ntaneet.nic.in എന്ന സൈറ്റിൽ നാളെ വൈകുന്നേരം 5 മുതൽ അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
പരീക്ഷ നടത്തുന്ന നഗരങ്ങളുടെ എണ്ണം 155 ൽ നിന്ന് 198 ആക്കിയിട്ടുണ്ട്. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്.
The NEET (UG) 2021 will be held on 12th September 2021 across the country following COVID-19 protocols. The application process will begin from 5 pm tomorrow through the NTA website(s).
— Dharmendra Pradhan (@dpradhanbjp) July 12, 2021