ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ഉടനെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും ഐഎംഎ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും നിയന്ത്രണം വേണമെന്നും അടുത്ത മൂന്ന് മാസം നിർണായകമെന്നും ഐഎംഎ അറിയിച്ചു.
അതേസമയം, കോവിഡ് ഒന്നാം തരംഗത്തെയും രണ്ടാം തരംഗത്തെയും പോലെ ഗുരുതരമായിരിക്കില്ല മൂന്നാം തരംഗമെന്നാണ് ഐസിഎംആർ പഠനം. വാക്സിൻ സ്വീകരിച്ചാൽ മൂന്നാം തരംഗത്തെ വിജയകരമായി മറികടക്കാമെന്ന് ഐസിഎംആർ വ്യക്തമാക്കിയിരുന്നു.