അബുദാബി: യുഎഇയില്‍ 1,542 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 6,51,762 പേര്‍ക്കാണ് രാജ്യത്ത് വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലായിരുന്ന 1,519 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 6,29,809 ആയി ഉയര്‍ന്നു. ഇന്നലെമാത്രം കോവിഡ് ബാധിച്ച് നാല് പേര്‍ മരിച്ചു. പുതിയതായി നടത്തിയ 2,38,114 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ആകെ രോഗം ബാധിച്ച 1,870 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,083 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.