പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി ഇന്നു മുതല്‍ ബുക്കിങ് ആരംഭിക്കും. വൈകുന്നേരം അഞ്ചുമണി മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് ബുക്ക് ചെയ്യാം. sabarimalaomline.org എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
അതേസമയം, കര്‍ക്കിടക മാസ പൂജകള്‍ക്കായി 16നു വൈകിട്ട് 5 മണിക്ക് നട തുറക്കുക. 17 മുതല്‍ പ്രതിദിനം 5000 പേര്‍ക്ക് ദര്‍ശനം നടത്താന്‍ അനുമതി നല്‍കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനത്തിലൂടെയായിരിക്കും പ്രവേശനം അനുവദിക്കുക. 48 മണിക്കൂര്‍ മുമ്‌ബെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രണ്ട് ഡോസ് കോവിഡ് വാക്സീനെടുത്തവര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. നിലക്കലില്‍ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. 21നു രാത്രി നട അടയ്ക്കും