തിരുവനന്തപുരം : ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന ബിടെക് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സാങ്കേതിക സര്‍വകലാശാല. നിലവില്‍ പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നും സര്‍വകലാശാല വ്യക്തമാക്കി. പരീക്ഷ ഓണ്‍ലൈനാക്കണമെന്ന് എഐസിടിഇ നിര്‍ദേശിച്ചതെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
കേവിഡ് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ ഓഫ്ലൈനായി നടത്തുന്നത് സുരക്ഷിതമല്ലെന്ന് എഐസിടിഇ നിര്‍ദേശിച്ചതിന് പിന്നാലെയാണ് സര്‍വകലാശാല ഇക്കാര്യം വ്യക്തമാക്കിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പരീക്ഷകള്‍ക്കായി മാത്രം സംസ്ഥാനത്ത് എത്താനാവില്ല. അതിനാല്‍ ഓണ്‍ലൈനായി പരീക്ഷ നടത്താനാണ് എഐസിടിഇ നിര്‍ദേശിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ എഐസിടിഇ സര്‍വകലാശാലയോട് ആവശ്യപ്പെട്ടത്.