ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി. ഡ്രോണ്‍ ഉപയോഗിച്ച് കടത്താന്‍ ശ്രമിച്ച ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു. സാംബ മേഖലയില്‍ ട്രക്കില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. ട്രക്ക് ഡ്രൈവര്‍ പ്രിച്ചൂ പുല്‍വാമാ സ്വദേശിയായ മന്ദസിര്‍ മന്‍സൂറിനെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് ഗ്രനേഡ്, ഒരു തോക്ക്, സ്ഫോടക വസ്തുക്കള്‍ എന്നിവയാണ് സുരക്ഷാ സേന കണ്ടെത്തിയത്. ആയുധശേഖരം എത്തിച്ചത് ഡ്രോണ്‍ ഉപയോഗിച്ചാണെന്ന് ജമ്മു പോലീസ് വ്യക്തമാക്കി. വാഹനങ്ങളില്‍ ആയുധക്കടത്ത് നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. അതിര്‍ത്തിയില്‍ നിന്ന് ഡ്രോണ്‍ വഴിയാണ് തനിക്ക് ആയുധങ്ങള്‍ കിട്ടിയതെന്നും കാശ്മീരില്‍ ഇവ എത്തിക്കുന്ന ജോലിയാണ് തനിക്കുളളതെന്നും ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കി. ആയുധക്കടത്തുമായി ബന്ധമുളള മറ്റ് കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും ഡ്രൈവറെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.