16 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ സംവിധായകന്‍ സജി സുരേന്ദ്രന്‍ അച്ഛനായി. സജി സുരേന്ദ്രന്‍ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ചിലപ്പോഴോക്കെ അത്ഭുതം ഇരട്ടയായും വരും. ഇരട്ട ആണ്‍കുട്ടികളുടെ അച്ഛനായി. ദൈവത്തിന് നന്ദിയെന്ന് സജി ഫേസ്ബുക്കില്‍ കുറിച്ചു.
2005 ലാണ് സജി സുരേന്ദ്രനും സംഗീതയും വിവാഹിതരാകുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഇവര്‍ വിവാഹിതരായാല്‍, ഫോര്‍ ഫ്രണ്ട്‌സ്, കുഞ്ഞളിയന്‍, ഷീ ടാക്‌സി എന്നിവയാണ് സജി സുരന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsaji.surendran.507%2Fposts%2F10160135740833690&show_text=true&width=500