മലപ്പുറം : രാഷ്ട്രീയക്കാരും നിക്ഷേപകരും പരസ്പരം ധാര്‍ഷ്ട്യം കാണിക്കരുതെന്ന് എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടി. കിറ്റക്സില്‍ സംഭവിച്ചത് ഇതാണ്. ഇതേ തുടര്‍ന്ന് നിക്ഷേപത്തിന് ഏറെ സാധ്യതകളുള്ള കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന സന്ദേശം നല്‍കിയെന്നും പോകുന്നവര്‍ പോകട്ടെയെന്ന നിലപാട് വലിയ ദോഷമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇതുപോലെ വിഷയങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ അന്ന് വ്യവസായ മന്ത്രി എന്ന നിലയില്‍ താന്‍ ഇടപെടുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്
സംസ്ഥാനത്ത് പ്രധാന വ്യവസായങ്ങള്‍ എല്ലാം തന്നെ വന്നത്. എന്നാല്‍ പിന്നീട് കേരളത്തില്‍ വ്യവസായ വളര്‍ച്ച ഉണ്ടായിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ചെറുകിട വ്യവസായ , ഐടി മേഖലകളില്‍ വളര്‍ച്ചയുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.