കൊച്ചി: തുടർച്ചയായ ഇന്ധന വില വർധനവിൽ ഇന്ന് നേരിയ ആശ്വാസം. ഇന്ന് വില വർധിപ്പിച്ചത് പെട്രോളിന് മാത്രം. ഡീസൽ വിലകുറഞ്ഞു. പെട്രോളിന്റെ വില 28 പൈസയാണ് കൂടിയത്. ഡീസലിന് 17 പൈസ കുറഞ്ഞു.
ഈ മാസം ഇത് ഏഴാമത്തെ തവണയാണ് വില വര്‍ധിപ്പിക്കുന്നത്. മാസങ്ങൾക്ക് ശേഷമാണ് ഡീസൽ വിലയിൽ കുറവു വരുന്നത്.
ഇതോടെ തിരുവനന്തപുരത്തെ പെട്രോൾ വില 103.17 രൂപയായി. ഡീസലിന് 96.30 രൂപയായി. കൊച്ചിയിൽ പെട്രോളിന് 101. 41ഉും ഡീസലിന് 94.54 മാണ് വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 101.66 രൂപയും ഡീസലിന് 94.91 രൂപയും നൽകണം