തമിഴ്‌നാട് : തമിഴ്നാട്ടിൽ 500 കിലോ കടൽ വെള്ളരി പിടികൂടി . രാമനാഥപുരം ജില്ലയിൽ നിന്ന് കടൽ വെള്ളരിയുമായി രാമേശ്വരത്തേക്ക് പോകുകയായിരുന്ന ബോട്ട് സഹിതം വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
നാലു ദിവസം മുൻപ് ഇവിടെ നിന്ന് 1,200 കിലോഗ്രാം നിരോധിത കടൽ വെള്ളരി പിടിച്ചെടുത്തിരുന്നു . ഈ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു . അതിനു പിന്നാലെയാണ് ഇന്നും കടൽ വെള്ളരി പിടികൂടിയത് .നിരോധിത കടൽ വെള്ളരി അനധികൃതമായി കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു .