റിയാദ്: ബലിപെരുന്നാൾ പ്രമാണിച്ച് സൗദി അറേബ്യയിൽ 11 ദിവസം അവധി പ്രഖ്യാപിച്ചു. പൊതുമേഖല സ്ഥാപനങ്ങൾക്കാണ് അവധി. ഈ മാസം 15 മുതൽ 25 വരെയാണ് അവധിയെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ മാസം 26-ാം തീയതി മുതൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവൃത്തിദിനം പുനഃരാരംഭിക്കും.