ഭോപ്പാല്‍: ഇന്ധന വിലവര്‍ധനവിനെ ന്യായീകരിച്ച് മധ്യപ്രദേശ് മന്ത്രി ഓം പ്രകാശ് സക്ലേച്ച. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴെ നമുക്ക് സന്തോഷം ആസ്വദിക്കാന്‍ കഴിയുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ധനവില വര്‍ധനവിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, പ്രധാനമന്ത്രി ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു പഴയ പാര്‍ട്ടി പോളിയോ വാക്സിന്‍ എടുക്കാന്‍ 40 വര്‍ഷത്തോളം എടുത്തുവെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ കോവിഡ് വാക്സിന്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ലഭ്യമാക്കാന്‍ സാധിച്ചുവെന്നും മന്ത്രി ഓം പ്രകാശ് സക്ലേച്ച പറഞ്ഞു.