അബുദാബി: അറഫാ ദിനവും ബലിപെരുന്നാളും പ്രമാണിച്ച് യുഎഇയില്‍ നാലു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഏജന്‍സികള്‍ക്കും ജൂലൈ 19, തിങ്കളാഴ്ച മുതല്‍ ജൂലൈ 22, വ്യാഴാഴ്ച വരെ(ദുല്‍ഹജ്ജ് ഒമ്പത് മുതല്‍ ദുല്‍ഹജ്ജ് 12 വരെ) അവധി ആയിരിക്കും. ജൂലൈ 25 മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.