കാസര്‍കോട്: ശ്വാസകോശത്തില്‍ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട് ചെന്നിക്കര സ്വദേശി സത്യേന്ദ്രന്റെ മകന്‍ അന്‍വേദ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം. പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസനാളത്തില്‍ വണ്ടിനെ കണ്ടെത്തുകയായിരുന്നു.